ഐമാക്സ് പുരാണം
വർഷം 2000 ഹൗ സ്റ്റഫ് വർക്സ് എന്ന സൈറ്റിലാണ് ആദ്യമായി ഏറ്റവും വലിയ ചലച്ചിത്രാനുഭവം തരുന്ന IMAX സംവിധാനത്തെപ്പറ്റി വായിക്കുന്നത്. ഇതെങ്ങനെയും ലോകാവസാനത്തിന് മുമ്പ് കാണണം എന്നായിരുന്നു കോളേജ്കുമാരനായിരുന്ന എന്റെ ആഗ്രഹം (രണ്ടായിരാമാണ്ടിൽ ലോകാവസാനം ഉണ്ടാകുമെന്നൊരു വ്യാപക പ്രചരണം അക്കാലത്ത് ഉണ്ടായിരുന്നു).