ഞങ്ങടെ മെട്രോ!

Edappally Church seen from a Kochi Metro train window

കൊച്ചി മെട്രോയുടെ ഗുണങ്ങൾ:

  • വെയിലും മഴേം കൊള്ളാതെ സ്കൂട്ടറും ബൈക്കും ഓടിക്കാം!
  • അഡ്രസ് പറയുമ്പം പില്ലർ നമ്പർ കൂടിച്ചേർക്കാം! ഉദാ. “3763 നമ്പർ തൂണിന്റെ ഓപ്പസിറ്റാണ് വാളങ്കോട്ടിൽ ടെക്സ്റ്റൈൽസ്!”
  • മെട്രോ പണിക്കാരുടെ വെയിലത്തുള്ള പണി കണ്ടിട്ട് നമ്മുടെ ഓഫീസ് ജോലിയുടെ ഈസിനെസ് മനസ്സിലാക്കാം.
  • ‘Dedication,’ ‘working against all odds,’ ‘visualising the big picture…’ എന്നിവയ്ക്ക് ഉദാഹരണമായി കുട്ടികളോട് പറയാൻ പറ്റിയതാണ് വർഷങ്ങളായുള്ള മെട്രോ പണികൾ.
  • പലയിടത്തും നടുറോഡിൽ, മെട്രോയുടെ താഴെ പാർക്ക് ചെയ്യാം.
  • ട്രാഫിക് ബ്ലോക്കുകളെല്ലാം മെട്രോ കാരണമാണെന്ന് കുറ്റം പറയാം. കഴിഞ്ഞ ദിവസം ചേരാനല്ലൂർ ഉണ്ടായ ബ്ലോക്ക് 4 കി.മീ. ഇപ്പുറത്ത് നടക്കുന്ന മെട്രോ വർക്ക് കാരണമായിരുന്നത്രേ!
  • ബാംഗ്ലൂരിൽ നിന്നും ദുബായിയിൽ നിന്നും വരുന്ന കൂട്ടുകാരെ ലുലു മാളും മെട്രോയും കാണിച്ചിട്ട്, “ഞങ്ങൾ മോഡേണായി. നിങ്ങളെന്നാത്തിനാ അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നത് ?” എന്ന് ചോദിച്ച് അവരെ കഷ്ടപ്പെടുത്താം!

😎