The Making of an Engineer

Fidha College Magazine (2000), MES College of Engineering, Kuttippuram
‘Fidha’ College Magazine (2000), MES College of Engineering, Kuttippuram

നവംബർ നാല്, 2020. ഇന്നേക്ക് ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പാണ് എഞ്ചിനീയറിംഗിന്റെ ആദ്യ ക്ലാസിൽ, കുറ്റിപ്പുറം എം ഇ എസ് കോളേജിൽ, എന്റെ സുഹൃത്തുക്കളോടൊപ്പം ഞാനിരുന്നത് – 1996 ൽ.

പലപ്പോഴും ആളുകൾ ചോദിക്കാറുണ്ട് – ഈ എഞ്ചിനീയറിംഗിന് പഠിച്ചതൊക്കെ ഇപ്പോഴത്തെ ജോലിയിൽ ഉപയോഗിക്കാറുണ്ടോ? നാല് വർഷങ്ങൾ വെറുതേകളഞ്ഞില്ലേ?

ഉണ്ട്, ഉപയോഗിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ പഠിച്ച ഞാൻ ഏഴു വർഷം ആ ഫീൽഡിലാണ് ജോലി ചെയ്തത്. ആ അനുഭവങ്ങൾ ഇപ്പോഴത്തെ എന്റെ ഡിസൈൻ ജോലിയിൽ ഉപകാരപ്പെട്ടിട്ടുമുണ്ട്.

ഇല്ല, നാലുവർഷം വെറുതേകളഞ്ഞില്ല.

എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും എനിക്ക് പഠിച്ചെടുക്കാൻപറ്റും, ഒരു ടീമിൽ ഉത്തരവാദിത്തത്തോടെ (?) ജോലി ചെയ്യാൻപറ്റും, പലതും ഒറ്റക്ക് ഏറ്റെടുത്ത് പൂർത്തിയാക്കാനാവും (!) എന്ന കോൺഫിഡൻസ് തന്നത് ആ നാല് വർഷങ്ങളാണ്.

ശ്ശൊ, മൊത്തം സീരിയസാണല്ലോ!

The Making of an Engineer എന്ന പേരിൽ ‘ഫിദ’ കോളേജ് മാഗസിനിൽ (2000) പ്രസിദ്ധീകരിച്ച എന്റെ പത്ത് കാർട്ടൂണുകളാണ് ചുവടെ. കാർട്ടൂൺ വരച്ച പേപ്പറുകൾ എങ്ങനെ എന്റെ കയ്യിലെത്തി എന്ന് നിങ്ങൾക്കറിയാമല്ലോ? ഇല്ലെങ്കിൽ ഇത് കൂടി വായിക്കുക.

ഇരുപത് – ഇരുപത്തിനാല് വർഷങ്ങൾ മുമ്പത്തെ എന്റെ കാഴ്ചപ്പാടാണ്. പലതും ഇന്നത്തെ സാഹചര്യത്തിൽ പൊളിറ്റിക്കലി കറക്ടാവില്ല. ഞാനും മാറി – ഇന്ന് ഇങ്ങനെയാവില്ല ഇതേ വിഷയങ്ങളെപ്പറ്റി ഞാൻ വരക്കുക.

പേടിക്കണ്ട, വർഷങ്ങളായി ഞാൻ ഒരു കാർട്ടൂൺ വരച്ചിട്ട് – വീണ്ടും തുടങ്ങാനുള്ള സാധ്യത കാണുന്നുമില്ല.

എഞ്ചോയ്!

Initial days in November, 1996

ലേറ്റാ വന്താലും…

കണ്ട്രോൾ+C; കണ്ട്രോൾ+V

Internet browsing charges were high — Rs. 60/- per hour (1998)

M1, M2, M3, M4 — ഭൂഗോളത്തിന്റെ സ്പന്ദനം!

Hotel Riviera, Kuttippuram (now defunct)

First batch of lab exams, people with names starting ‘A,’ suffered the most! 🙂

Kadhalan

Stage fright, Overhead Slide Projector (OHP)…

The year 2000.