ഇന്ന് ഉത്രാടപ്പാച്ചിൽ!

നാളെ സ്കൂൾ തുറക്കുന്നത് മൂലം മാതാപിതാക്കളുടെ ‘ഉത്രാടപ്പാച്ചിലു’കൾ…

  • സമയത്ത് യൂണിഫോം തയ്ച്ച് തരാത്ത ടെയിലറിംഗ് ഷോപ്പിനു മുന്നിൽ ഉപരോധം
  • ബുക്കും പുസ്തകവും പൊതിയൽ, ഒട്ടിപ്പോ ലേബൽ ഒട്ടിക്കൽ
  • ടിഫിൻ ബോക്സ്, സ്നാക്സ് ബോക്സ്, പെൻസിൽ ബോക്സ്, ടൂൾ ബോക്സ്… ഇവ വാങ്ങാൻ ലുലു മാളിലേക്ക് കൂട്ടയോട്ടം
  • മഴയെ പ്രതിരോധിക്കാനായി റെയിൻകോട്ട്, തൊപ്പി, കുട, വടി… എറ്റ്സട്രാ എന്നിവ വാങ്ങൽ
  • ബാറ്റാ ഷോറൂമിന് മുന്നിൽ ബ്ലാക്ക് ഷൂ, വൈറ്റ് ഷൂ, സാൻഡൽ, സോക്സ്, പോളിഷ്… വാങ്ങാൻ ക്യൂ നിൽക്കൽ
  • കൊച്ച് ടി വി, ഹംഗാമാ, ഡിസ്നി, നിക്കലോഡിയൻ… ചാനലുകൾക്ക് ചൈൽഡ് ലോക്ക്…
  • സർവോപരി കുട്ടികളുടെ പ്രവേശനോത്സവത്തിനായി (first day at school) നാളെ ഉച്ചവരെ ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവെടുക്കൽ!

#സാക്ഷര കേരളം