“സുന്ദരാ…”

എത്ര നല്ല സുഹൃത്തുക്കളാണ് എനിക്കുള്ളത്! “നിഷ്കളങ്കത തുളുമ്പുന്നു…”“ഇലക്ഷന് നിന്നായിരുന്നോ ഇദ്ദേഹം!!?? 🤔”“ആ shirt സ്വന്തമായി design ചെയ്തതാണോ? ഒന്നും മനസ്സിലായില്ല… 😛”

താങ്ക്സ് ഗിവിംഗ്

”വെളുക്കുംമുന്നേ ഉണരേണം, വെളുത്ത മുണ്ടുടുക്കേണം” എന്ന പ്രമാണം പലരും പഠിച്ചിട്ടുണ്ട്; പ്രാവർത്തികമാക്കിയിട്ടുമുണ്ട്. പക്ഷേ ഞാനാ ടൈപ്പല്ല! “പത്തുമണിക്ക് ഉണരേണം, പത്തു പത്തിരി കഴിക്കേണം”

The Making of an Engineer

നവംബർ നാല്, 2020. ഇന്നേക്ക് ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പാണ് എഞ്ചിനീയറിംഗിന്റെ ആദ്യ ക്ലാസിൽ, കുറ്റിപ്പുറം എം ഇ എസ് കോളേജിൽ, എന്റെ സുഹൃത്തുക്കളോടൊപ്പം ഞാനിരുന്നത് – 1996 ൽ.

ഒരു വെൺപൊങ്കൽ ലൗ സ്റ്റോറി

”അനസേ…” പൊങ്കൽ – ഉഴുന്നുവട സ്വപ്നം കണ്ട്, ഞായറാഴ്ച രാവിലെ കൈകഴുകി ഇടപ്പള്ളി ടോളിലെ ശരവണഭവൻ ഹോട്ടലിലിരുന്ന ഞാൻ ഒന്ന് ഞെട്ടി.

OS X Yosemite Desktop

സാഞ്ചോസും ഹുണ്ടായിയും

കോമഡി ഉത്സവം മിഥുന്റെ ‘സാൻ ഹൊസെ‘ വീഡിയോ കണ്ടിരുന്നോ? ഞാനും ‘San Jose’ അങ്ങനെ പറഞ്ഞിട്ടുണ്ട്. നല്ലവരാരോ തിരുത്തിത്തന്നു. ഇതിലും വലിയ അബദ്ധം എനിക്ക് പറ്റിയിട്ടുണ്ട്. കുറേ വർഷങ്ങളായി ഞാൻ ‘Yosemite’ ഉച്ചരിച്ചിരുന്നത് തെറ്റിച്ചാണ്.

പണ്ടത്തെ വരയും കുറിയും

ശനിയാഴ്ച രാവിലെ പതിനൊന്ന്. എൻറെ ‘പരിസ്ഥിതി – കായിക’ വാഹനം ഉണ്ടപ്ളാവ് സിറ്റിയിലെത്തി. പിതാജി വീടിന്റെ മുന്നിൽ തന്നെ പത്രം വായിച്ചിരിക്കുന്നു.

എക്സ്ട്രാ മീൽ!

“അഭിലാഷ് ജനാർദ്ദന”ന്റെ പേര് കൊച്ചി എയർപോർട്ടിൽ തുടർച്ചയായി മുഴങ്ങുന്നു. ബോർഡിംഗ് കഴിഞ്ഞ് സമാധാനമായി മയങ്ങുമ്പോൾ രണ്ട് ജെറ്റ് എയർവേയ്സ് പെങ്കുട്ടികളും ഒരു തടിമാടനും എന്നെ വിളിച്ചെഴുന്നേൽപിച്ചു.

“ഒരു ദിവസം മുമ്പേ പുറപ്പെട്ടു!”

എട്ട് മണി, വെള്ളിയാഴ്ച രാത്രി, സിനിമാക്സ് മൾടിപ്ളെക്സ്, ഒബ്രോൺ മാൾ. നമ്മുടെ മിസ്റ്റർ ബീനിനെ (റോവൻ അറ്റ്കിൻസൺ) മനസ്സിൽ ധ്യാനിച്ച്, ‘Johnny English Strikes Again’ കാണാൻ കയറി.

ഏ ആർ റഹ്മാൻ അറിയാൻ!

കനത്ത മഴ. ഇറ്റ് ഈസ് റെയിനിംഗ്‌ ക്യാറ്റ്സ് ആൻറ് ഡോഗ്സ്! നല്ല ചെളിനിറഞ്ഞ പാടം. വെള്ളം മഴയോടൊപ്പം ഉയരുന്നുണ്ട്. ആകാശത്ത് മിന്നൽപിണരുകൾ! കൂറ്റാ കൂരിരുട്ട്.

ബിരിയാണിക്കൊതി!

ഒരു ഹോട്ടൽ എങ്ങനെയുണ്ട് എന്നറിയാൻ ആപ്പുകളൊന്നും നോക്കാതെ അവിടെ നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് കഴിച്ചുനോക്കുന്ന ആളാണോ നിങ്ങൾ? നിങ്ങൾ ബിരിയാണിപ്ലേറ്റ് മുന്നിൽ വച്ച് ഒരു ഉരുള എടുക്കുമ്പോഴേക്കും അഭ്യുദയകാംക്ഷികൾ എന്ന വ്യാജേന കൊളസ്ട്രോൾ/അസൂയ ബാധിതരായ കൂട്ടുകാർ “ബിരിയാണി ആരോഗ്യത്തിന് ഹാനികരം” എന്ന് പറഞ്ഞ് നിങ്ങളുടെ ഉത്സാഹം കെടുത്താറുണ്ടോ? എങ്കിൽ, തുടർന്ന് വായിക്കുക, സന്തോഷിക്കുക!

Kopiko

കോപ്പിക്കോ

“എന്റെ പോക്കറ്റിൽ ഒരു കോപ്പിക്കോയും ഒരു പിച്ചിക്കോയും ഉണ്ടായിരുന്നു…” എന്റെ ആറ് വയസ്സുകാരി മോൾ ഓടിവന്നിട്ട് പറയുന്ന കഥയാണ്!

IMAX screen

ഐമാക്സ് പുരാണം

വർഷം 2000 ഹൗ സ്റ്റഫ് വർക്സ് എന്ന സൈറ്റിലാണ് ആദ്യമായി ഏറ്റവും വലിയ ചലച്ചിത്രാനുഭവം തരുന്ന IMAX സംവിധാനത്തെപ്പറ്റി വായിക്കുന്നത്. ഇതെങ്ങനെയും ലോകാവസാനത്തിന് മുമ്പ് കാണണം എന്നായിരുന്നു കോളേജ്കുമാരനായിരുന്ന എന്റെ ആഗ്രഹം (രണ്ടായിരാമാണ്ടിൽ ലോകാവസാനം ഉണ്ടാകുമെന്നൊരു വ്യാപക പ്രചരണം അക്കാലത്ത് ഉണ്ടായിരുന്നു).

ഞങ്ങടെ മെട്രോ!

കൊച്ചി മെട്രോയുടെ ഗുണങ്ങൾ: വെയിലും മഴേം കൊള്ളാതെ സ്കൂട്ടറും ബൈക്കും ഓടിക്കാം! അഡ്രസ് പറയുമ്പം പില്ലർ നമ്പർ കൂടിച്ചേർക്കാം! ഉദാ. “3763 നമ്പർ തൂണിന്റെ ഓപ്പസിറ്റാണ് വാളങ്കോട്ടിൽ ടെക്സ്റ്റൈൽസ്!”

പള്ളിയിലെ മണിയടി!

ഞായറാഴ്ചയായതുകൊണ്ട് രാവിലെ എട്ടരയ്ക്ക് തന്നെ പള്ളിയിൽ പോയി. തെറ്റിദ്ധരിക്കണ്ട. സേവ്യർ കുർബാന കഴിഞ്ഞ് വരുന്നതുവരെ ഒരു മണിക്കൂർ വിജനമായ റോഡിൽ, പരിചയമില്ലാത്ത നാട്ടിൽ നിൽക്കണ്ടല്ലോ എന്ന് വിചാരിച്ചാ ഞാനും പള്ളിയിൽ കയറിയത്. അല്ലാതെ മതം മാറ്റമൊന്നും ഉണ്ടായിട്ടില്ല.

“പച്ചക്കാക്കാ”

പലർക്കുമറിയാമെന്ന് തോന്നുന്നു, ഞാനൊരു ഉപ്പു സോഡാ പ്രേമിയാണെന്ന്. എന്റെ തലവെട്ടം കണ്ടാൽ ഇഞ്ചിനീരും ചേർത്ത് ഉപ്പു സോഡാ നാരങ്ങാവെള്ളം റെഡിയാക്കി വെക്കുന്ന രണ്ട് കടകൾ ദേവൻകുളങ്ങരയിലും ഒരെണ്ണം ലുലു മാളിന്റെ ഓപ്പസിറ്റും ഉണ്ട്!

മോർ വിഷു!

“ചേട്ടാ, രണ്ട് പായ്ക്കറ്റ് പാല്!” രാവിലെ പത്തരയ്ക്ക്, അതും വിഷുവിന്, പാല് വാങ്ങാൻ വന്നവനെ ശരിക്കൊന്ന് കാണാൻ ‘ദേവി ബേക്കറി’യിലെ ചേട്ടൻ കണ്ണടയെടുത്ത് മൂക്കിൽ ഫിറ്റ് ചെയ്തു. “പാലില്ല. എല്ലാം പായസമാക്കി. ഉച്ചക്ക് കടയടക്കും. നാളയേ തുറക്കൂ.”

ഇന്ന് ഉത്രാടപ്പാച്ചിൽ!

നാളെ സ്കൂൾ തുറക്കുന്നത് മൂലം മാതാപിതാക്കളുടെ ‘ഉത്രാടപ്പാച്ചിലു’കൾ… സമയത്ത് യൂണിഫോം തയ്ച്ച് തരാത്ത ടെയിലറിംഗ് ഷോപ്പിനു മുന്നിൽ ഉപരോധം ബുക്കും പുസ്തകവും പൊതിയൽ, ഒട്ടിപ്പോ ലേബൽ ഒട്ടിക്കൽ